18 September Wednesday

ജില്ലയിലെ 999 സ്കൂള്‍ തുറന്നു

സ്വന്തം ലേഖികUpdated: Thursday Aug 30, 2018


കൊച്ചി
പ്രളയക്കെടുതിക്കുശേഷം ജില്ലയിലെ സ്കൂളുകൾ വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ചു. 1008 സ്കൂളുകളാണ് ജില്ലയിൽ ആകെ പ്രവർത്തിക്കുന്നത്. ഇതിൽ 999 സ്കൂളുകളാണ് വ്യാഴാഴ്ച തുറന്നത്.

പ്രളയബാധിതപ്രദേശങ്ങളായ ആലുവ, പറവൂർ മേഖലയിലെ സ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായി കുറവ് അനുഭവപ്പെട്ടു. മറ്റുമേഖലകളിലെ സ്‌കൂളുകളിൽ സാധാരണനിലയിലുള്ള ഹാജർനില രേഖപ്പെടുത്തിയതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി എ സന്തോഷ് പറഞ്ഞു. ‌

240 സ്‌കൂളുകളാണ് ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിച്ചിരുന്നത്. തുറക്കാത്ത ഒമ്പതു സ്‌കൂളുകളിൽ അഞ്ചെണ്ണത്തിന്റെ ശുചിമുറിയുടെ പുനരുദ്ധാരണജോലികൾ പുരോഗമിക്കുകയാണ്. ഇത് രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാ‌കും. മൂവാറ്റുപുഴയിലും പറവൂരുമുള്ള രണ്ടു സ്‌കൂളുകളുടെ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന സംശയമുണ്ട്. ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണകേന്ദ്രമായി പ്രവർത്തിക്കുന്ന  പെരുമ്പാവൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും തുറന്നിട്ടില്ല. പാനായിക്കുളം എൽഎഫ്എൽപി സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് വ്യാഴാഴ്ച രാവിലെയാണ് പിരിച്ചുവിട്ടത്. സ്‌കൂൾ ശുചീകരിച്ചശേഷം ക്ലാസുകൾ ആരംഭിക്കും. സ്കൂളുകളിലെത്തിയ വിദ്യാർഥികളിൽ പലർക്കും പ്രളയക്കെടുതിയിൽ യൂണിഫോം നഷ്ടപ്പെട്ടിരുന്നു.

പ്രധാന വാർത്തകൾ
 Top