13 December Friday

പോലീസ് ചമഞ്ഞ് പണം തട്ടിയയെടുത്ത കേസ്സിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് റിമാന്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

കുറ്റ്യാടി > പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് പണം തട്ടിയയെടുത്ത കേസ്സിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ഉൾപ്പെടെ രണ്ടു പ്രതികളെ കോടതി റിമാന്റ് ചെയ്തു യൂത്ത് കോൺഗ്രസ്സ് പേരാമ്പ്ര മണ്ഡലം ഭാരവാഹി പേരാമ്പ്ര മരുതേരി പരപ്പൂര് മീത്തൽ, നൗഫൽ (33), കായണ്ണ നരി നട ഒലിപ്പിൽ പൂ ളയുള്ള മണ്ണിൽ അബ്ദുല്ല (55) എന്നിവരെ കുറ്റ്യാടി പോലീസ്സ് അറസ്റ്റ് ചെയ്തു.കല്ലാച്ചി കോടതി റിമാന്റ് ചെയ്തു. ഇതിൽ അബ്ദുല്ല 1985-ൽ കാസർഗോഡുള്ള വീട്ടമ്മയെ കൊല ചെയ്ത് കവർച്ച ചെയ്ത കേസ്സിൽ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയതാണ്. ഇരുവരും കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകരുമാണ്.

ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തിയ്യതികുറ്റ്യാടിയിലെ ഡെമസ്റ്റിക്ക് മണി ട്രാൻസ്ഫർ സെയിൽസ് ആന്റ് എക്സിക്യൂട്ടീവ് കായക്കൊടി ചങ്ങരംകുളം കുറ്റിയിൽ നാമത്ത് കണ്ടിഅ നൂപിന്റെ കൈയ്യിൽ നിന്ന് ഏഴ് ലക്ഷത്തി എഴുപത്തി ആറായിരം രൂപ പോലീസ് ചമഞ്ഞ് തട്ടിയെടുത്തത്.അനൂപ് ബൈക്കിൽ തലേ ദിവസം പിരിഞ്ഞുകിട്ടിയ പണം വടകര സി ഡി എമ്മിൽ നിക്ഷേപിക്കാൻ പോകുമ്പോൾ വേളം കാക്കുനിയിൽ ബൈക്ക് തടഞ്ഞു നിർത്തി പോലീസാണെന്ന് പറഞ്ഞ് വാഹന പരിശോധന നടത്തി പണമടങ്ങിയ ബാഗുമായി അനൂപിനെ കാറിൽ കയറ്റി മൂന്നംഗ സംഘം കൊണ്ടു പോകുകയും സംഘത്തിലെ ഒരാൾ ബൈക്കുമായി കാറിനെ പിൻതുടരുകയും ചെയ്തു. ചേരാപുരം പള്ളിമുക്കിൽ ഇറക്കി വിടുകയും പണമടങ്ങിയ ബാഗുമായി കടന്നു കളയുകയും ചെയ്തു.നാട്ടുകാരുടെ സഹായത്തോടെ സമീപത്തു നിന്ന് ബൈക്ക് കണ്ടെടുത്തു.അനൂപ് നല്കിയ പരാതിയെ തുടർന്ന് കുറ്റ്യാടിസി ഐ യുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിക്കുകയും പ്രതികളെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പ് സംഘത്തിലെ സൂത്രധാരകനായ അബ്ദുല്ല കാർ വാടകക്കെടുത്ത് നമ്പർ പ്ലേറ്റ് മാറ്റി ഫോർ രജിസ്ട്രേഷൻ സ്റ്റിക്കറുമായി തട്ടിപ്പു നടത്തിയത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top