28 May Thursday

കര്‍ണാടക അതിര്‍ത്തി വിഷയം: ഇടപെട്ട് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കൊച്ചി > സംസ്ഥാന അതിര്‍ത്തിയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ റോഡുകള്‍ മണ്ണിട്ടടച്ച നടപടിയില്‍ രമ്യമായ പരിഹാരം കാണണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രോഗിയുടെ ചികിത്സയും ചരക്കുനീക്കവും സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു. കേസില്‍ നിലപാട് വിശദീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സാവകാശം തേടി.

കര്‍ണ്ണാടകത്തില്‍ ചികിത്സ തേടുന്നവരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വിശദീകരിച്ചു. നിലവില്‍ അടച്ച റോഡുകള്‍ ദേശീയ പാത അതോറിറ്റിയുടെ അധീനതയിലുള്ള റോഡുകളാണന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയും കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസും വീഡിയോ കോണ്‍ഫറന്‍സ് മുഖേന പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നടപടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top