31 October Saturday

മലയാറ്റൂർ പാറമട സ്ഫോടനം : മൂന്നുപേർകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


കാലടി
മലയാറ്റൂർ പാറമട സ്ഫോടനവുമായി ബന്ധപ്പെട്ട്‌ തിങ്കളാഴ്ച മൂന്ന് പ്രതികളെക്കൂടി കാലടി പൊലീസ് പിടികൂടി. സ്ഫോടനം നടന്ന വിജയ ക്വാറി മാനേജർ ഇല്ലിത്തോട് ഒറവുകണ്ടത്തിൽ വീട്ടിൽ  ഷിജിൽ (40), നടുവട്ടം കണ്ണംപ്പറമ്പിൽ വീട്ടിൽ സാബു (46), മുരിയാപ്പിള്ളി വീട്ടിൽ ദീപക് (34) എന്നിവരാണ് പിടിയിലായത്. ഷിജിലിനെ തൃശൂരിൽനിന്നും മറ്റ് രണ്ടുപേരെ ബംഗളൂരുവിൽനിന്നുമാണ് പിടികൂടിയത്. മുഖ്യപ്രതി പുത്തേൻ ബെന്നിയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്‌ സാബുവും ദീപകും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാറമട നടത്തിപ്പുകാരനായ റോബിൻസൺകൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്ഫോടനത്തിൽ അതിഥിത്തൊഴിലാളികളായ  പെരിയണ്ണൻ, നാഗ എന്നിവർ  മരിച്ചത്. സ്ഫോടകവസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്രയടി വീട് പൂർണമായും തകർന്നു. സ്ഫോടനത്തെത്തുടർന്ന് പാറമട നടത്തിപ്പുകാരായ റോബിൻസൺ, ബെന്നി എന്നിവർ ഒളിവിലായിരുന്നു. ബെന്നിയെയും പാറമട ഓഫീസ് മാനേജർ സന്തോഷിനെയും പിന്നീട്‌ പിടികൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top