31 October Saturday

കൊച്ചി നഗരസഭ റേ പദ്ധതി അഴിമതി: മേയറുടെ അറസ്‌റ്റിന്‌ പ്രതിപക്ഷ സമരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


കൊച്ചി
കൊച്ചി കോർപറേഷനിൽ രാജീവ് ആവാസ് യോജന പദ്ധതിയിൽ (റേ) നടന്ന അഴിമതിയിൽ വിജിലൻസ് കേസെടുത്ത്  മേയറെ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ ഓഫീസിന് മുന്നിൽ സമരം നടത്തി. നഗരസഭയുടെ പ്രധാന ഓഫീസിനുമുന്നിൽ നടന്ന സമരം  പ്രതിപക്ഷ നേതാവ് കെ ജെ  ആന്റണി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി വി പി ചന്ദ്രൻ അധ്യക്ഷനായി. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ ഡോ. പൂർണിമ നാരായൺ, പ്രതിഭാ അൻസാരി, സുനിത ശെൽവൻ, കൗൺസിലർമാരായ കെ ജെ ബെയ്സിൽ, ബെനഡിക്ട്‌ ഫെർണാണ്ടസ്, ഒ പി സുനിൽ, സീനത്ത്‌ റഷീദ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top