24 August Saturday

ഉപതെരഞ്ഞെടുപ്പ‌് : നെല്ലിക്കുഴി 14–-ാം വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019


കോതമംഗലം
നെല്ലിക്കുഴി പഞ്ചായത്ത് 14–-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ടി എം അബ്ദുൾ അസീസ് വിജയിച്ചു. വാർഡ് രൂപീകരിച്ചതുമുതൽ യുഡിഫിന്റെ കുത്തക സീറ്റായിരുന്ന വാർഡ‌് ഇക്കുറി എൽഡിഎഫ‌് പടിച്ചെടുക്കുകയായിരുന്നു.  എൽഡിഎഫ് സ്ഥാനാർഥി ടി എം അബ്ദുൾ അസീസ് 270 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോൾ ചെയ്തത‌് 1204 വോട്ടാണ‌്. എൽഡിഎഫിന‌് 705 വോട്ടും യുഡിഎഫിന‌് 435 വോട്ടും ബിജെപിക്ക‌് 64 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 108 വോട്ട് യുഡിഎഫിന‌് ലീഡുണ്ടായിരുന്ന വാർഡാണിത‌്. മെമ്പറായിരുന്ന ഷാജഹാൻ വട്ടക്കുഴിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ ഭാര്യ മുംതാംസായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഡി മധു ബിജെപി സ്ഥാനാർഥിയും.

ടി എം അബ്ദുൾഅസീസ് കുറ്റിലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റാണ്. മുൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. കോതമംഗലത്തെ മുതിർന്ന സിപിഐ എം നേതാവും കോതമംഗലം എംഎൽഎയും 27 വർഷം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്തരിച്ച ടി എം മീതിയന്റെ മകനാണ്.
കോലഞ്ചേരിയിൽ മഴുവന്നൂർ പഞ്ചായത്തിലെ നെല്ലാട് ആറാംവാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സീബാ വർഗീസ് വിജയിച്ചു. 627 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. സീബാ വർഗീസിന് 902 വോട്ടും എൽഡിഎഫിലെ സി പി ഉത്തമന് 275 വോട്ടും ബിജെപിയിലെ സി പി പ്രസാദിന് 191 വോട്ടുമാണ് ലഭിച്ചത്. 1368 പേരാണ് വോട്ട‌് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഫിലിപ്പിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത‌്.


പ്രധാന വാർത്തകൾ
 Top