കൊച്ചി > കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതി അലങ്കാരമത്സ്യ വിപണനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിക്കുമെന്ന് ഇതുസംബന്ധിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ഓര്‍ണമെന്റ് ഫിഷ് ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 'അലങ്കാര മത്സ്യക്കൃഷി - പുതിയ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്.
രണ്ടായിരത്തോളം അലങ്കാരമത്സ്യ വിപണന കടകളാണ് സംസ്ഥാനത്തുള്ളത്. 1500 ഓളം ഫാമുകളും പ്രവര്‍ത്തിക്കുന്നു. നിരവധി കുടുംബശ്രീ പ്രവര്‍ത്തകരും ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. ഇവരെയെല്ലാം തീരുമാനം ദോഷകരമായി ബാധിക്കും. തീരുമാനം പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എല്ലാ എംപിമാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും അസോസിയേഷന്‍ നിവേദനം സമര്‍പ്പിക്കും. നിവേദനം തയ്യാറാക്കുന്നതിന് സിഎംഎഫ്ആര്‍ഐയിലെ റിട്ട. ശാസ്ത്രജ്ഞന്‍ ഡോ. ഗോപകുമാര്‍, ഡോ. അന്ന മേഴ്സി, അതുല്‍കുമാര്‍ ജെയിന്‍, ഡോ. ജയപ്രകാശ്, ഡോ. കെ ശോഭന്‍കുമാര്‍ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നല്‍കി.
സെമിനാറില്‍ ഡോ. ഗോപകുമാര്‍, ഡോ. അന്ന മേഴ്സി, അസോസിയേഷന്‍ പ്രസിഡന്റ് ജോയി ജോസഫ് കുന്നേല്‍, സെക്രട്ടറി ബാബു ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..