12 July Sunday

ദുരിതാശ്വാസനിധിയിലേക്ക്‌ സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


തിരുവനന്തപുരം
മലങ്കര മാർത്തോമ സിറിയൻ ചർച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 35 ലക്ഷം രൂപ സംഭാവനചെയ്‌തു. പ്രവാസികൾ അടക്കമുള്ളവരുടെ തിരിച്ചുവരവിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനത്തെയും സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത  അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എസ്‌ബിഐ തിരുവനന്തപുരം സർക്കിൾ ജീവനക്കാരിൽനിന്ന്‌ സമാഹരിച്ച ആറ്‌ കോടി രൂപ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 20 ലക്ഷവും   എഐവൈഎഫ് കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലാകമ്മിറ്റികൾ ബിരിയാണിഫെസ്റ്റിലൂടെ സമാഹരിച്ച 27,79,081 രൂപയും കൈമാറി.

മറ്റ്‌ സംഭാവനകൾ:
മുഹമ്മദാലി സീഷോർ റസിഡൻസി കൊടുങ്ങല്ലൂർ 25 ലക്ഷം, എസ്ബിടി പെൻഷനേഴ്സ് അസോസിയേഷൻ 15 ലക്ഷം, കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി 10 ലക്ഷം, മലനാട് എസ്‌പിബി പ്രസിഡന്റ് എം ടി തോമസ് 7.5 ലക്ഷം, സർക്കാർ കോളേജ് അധ്യാപകരുടെ സംഘടന എകെജിസിടി ഒന്നാംഗഡു 2,12,000 രൂപ, എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി 6,18,816 രൂപ, തിരുവാണിയൂർ പഞ്ചായത്ത് 5 ലക്ഷം, ചൂർണിക്കര പഞ്ചായത്ത് 5 ലക്ഷം, ചെസ്‌ കേരള  ഇന്റർനാഷണൽ ഓൺലൈൻ ചെസ്‌ മത്സരം നടത്തി സമാഹരിച്ച 4,55,078 രൂപ, ഓൾ കേരള കുടുംബശ്രീ ഓഡിറ്റേഴ്‌സ് യൂണിയൻ കൊല്ലം ജില്ല 2 ലക്ഷം, ഭിന്നശേഷിക്കാരുടെ സംഘടന ഡിഎഡബ്ല്യുഎഫ്‌ രണ്ടു 5,30,000 രൂപ.
 


പ്രധാന വാർത്തകൾ
 Top