18 May Wednesday

എറണാകുളം മാർക്കറ്റ് 
നവീകരണ-പദ്ധതി 
ഉദ്‌ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


കൊച്ചി
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എറണാകുളം മാർക്കറ്റ് നവീകരണ-പദ്ധതിയുടെ ഉദ്‌ഘാടനം ശനി പകൽ മൂന്നിന്‌ ഓൺലൈനായി നടക്കും. മാർക്കറ്റ് പുനർനിർമാണം തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദനും താൽക്കാലിക മാർക്കറ്റ് വ്യവസായമന്ത്രി പി രാജീവും ഉദ്‌ഘാടനം ചെയ്യും. 

സിഎസ്എംഎല്ലാണ്‌ പുനർനിർമാണം ഏറ്റെടുത്തുനടത്തുന്നത്. 40,000 ചതുരശ്ര അടിയിൽ 5.5 കോടി രൂപ മുതൽമുടക്കി താൽക്കാലിക മാർക്കറ്റും സിഎസ്‌എംഎൽ ഒരുക്കി.  മാർക്കറ്റിലെ 215 കച്ചവടക്കാരെ എല്ലാ സൗകര്യങ്ങളോടും കൂടിയ താൽക്കാലിക മാർക്കറ്റിലേക്ക് മാറ്റി.  പുതിയ മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ 2.15 ലക്ഷം ചതുരശ്ര അടിയിൽ 72 കോടി രൂപ മുടക്കിയാണ് നിർമിക്കുന്നത്.  ഖര–-ജല മാലിന്യശേഖരണ സംസ്കരണം, ജലവിതരണം, മഴവെള്ളസംഭരണം, സൗരോർജസംവിധാനം, അഗ്നിശമന സംവിധാനം, സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്യാമറകൾ എന്നീ സൗകര്യങ്ങൾ പുതിയ മാർക്കറ്റിൽ ഉണ്ടാകും. കയറ്റിറക്കുസംവിധാനങ്ങളും പാർക്കിങ് സംവിധാനങ്ങളും ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top