03 December Friday

എസ്എഫ്ഐക്കാരെ കെഎസ്‌യു യൂത്ത്‌ കോൺഗ്രസ്‌ സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


ആലുവ
ചൂണ്ടി ഭാരത്‌മാതാ ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ കെഎസ്‌യു ആക്രമണത്തിൽ ആലുവ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ഒന്നാംവർഷ വിദ്യാർഥികളെ സ്വീകരിക്കാൻ കോളേജ് അലങ്കരിക്കാനെത്തിയ എസ്എഫ്ഐക്കാരെയാണ്‌ കെഎസ്‌യു–- യൂത്ത് കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചത്.

ദേഹത്ത്‌ നീല പെയിന്റും ഒഴിച്ചു. ആലുവ ഏരിയ പ്രസിഡന്റ്‌ സി ഐ ഷെഫിൻ, ജോയിന്റ് സെക്രട്ടറി എസ്‌ ദേവരാജ് എന്നിവർക്ക്‌ മർദനമേറ്റു. ഇരുവരും എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐയുടെ പ്രചാരണസാമഗ്രികളും കൊടിമരവും പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസുകാർ നശിപ്പിച്ചു. എസ്എഫ്ഐക്കാരെ സംഘംചേർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെഎസ്‌യു–-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന്‌ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച്‌ ആലുവ നഗരത്തിൽ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top