02 December Wednesday

മുന്നോക്ക സംവരണത്തെ അനുകൂലിച്ച്‌ കോൺഗ്രസും ക്രൈസ്‌തവസഭയും ; വെട്ടിലായി ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


പി വി ജീജോ
കോഴിക്കോട്‌
മുന്നോക്ക സംവരണത്തെ അനുകൂലിച്ച്‌ കോൺഗ്രസും ക്രൈസ്‌തവസഭയും ‌ പരസ്യമായി രംഗത്തുവന്നതോടെ വെട്ടിലായത്‌ മുസ്ലിംലീഗ്‌. സംവരണ വിഷയമുയർത്തി  മുസ്ലിം സമുദായ സംഘടനകളെ  തെരുവിലിറക്കാനുള്ള നീക്കമാണ്‌ പൊളിഞ്ഞത്‌. യുഡിഎഫിനുള്ളിൽ നിന്നുതന്നെ  തിരിച്ചടി നേരിട്ട്‌ സംവരണത്തെക്കുറിച്ച്‌ മിണ്ടാനാകാത്ത ഗതികേടിലാണ്‌ ലീഗിപ്പോൾ‌.- കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നയം വ്യക്തമാക്കിയതോടെ പ്രതികരിക്കാൻ വിസമ്മതിക്കയാണ്‌ ലീഗ്‌ നേതാക്കൾ.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി  സമുദായത്തെ പാർടിക്ക്‌ പിന്നിൽ അണിനിരത്താൻ ലീഗ്‌  കണ്ടെത്തിയ തന്ത്രമായിരുന്നു സംവരണം. മതരാഷ്ട്ര–-തീവ്രവാദസംഘടനകളായ ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐഎയും അടക്കംചേർത്തുള്ള പടപ്പുറപ്പാടിനായിരുന്നു  ഒരുക്കം. ജമാഅത്തെ–-ലീഗ്‌ ബന്ധത്തിൽ അതൃപ്‌തിയുള്ള സമസ്‌തയെയുൾപ്പെടെ  ചേർത്തുനിർത്താൻ സംവരണം കരുവാക്കി.  ജമാഅത്തെ നേതാക്കളാണ്‌ ആദ്യം സംവരണത്തെ എതിർക്കാൻ പുറപ്പെട്ടത്‌. അവരാണ്‌ ലീഗ്‌ നേതൃത്വവുമായി സംസാരിച്ച്‌ സമുദായ മുന്നണിയെന്ന ആശയം മെനഞ്ഞതും. ഇതിന്‌ കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ നേതൃയോഗവും സംഘടിപ്പിച്ചു. സമരപരിപാടിക്കായി വിപുലമായ കൺവൻഷനും വിളിച്ചു. 

സംവരണത്തിന്റെ മറവിൽ തീവ്രവാദബന്ധമടക്കം ഒളിപ്പിക്കാമെന്ന മോഹത്തിലായിരുന്നു ലീഗ്‌. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ്‌ സർക്കാരിനൊപ്പമെന്ന്‌ പ്രഖ്യാപിച്ചതോടെ ഈ വിഷയവുമായി മുന്നോട്ടുപോകാൻ ലീഗ്‌ ബുദ്ധിമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top