26 October Monday

എൽഡിഎഫ് ബഹുജനകൂട്ടായ്മ നാളെ ജില്ലാ കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

തിരുവനന്തപുരം > യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയും എൽഡിഎഫ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജനകൂട്ടായ്മകൾ എൽഡിഎഫ് നേതാക്കൾ ഉദ്ഘാനം ചെയ്യും.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ
കൊല്ലം: പന്ന്യൻ രവീന്ദ്രൻ
പത്തനംതിട്ട: മാത്യു .ടി. തോമസ് എം.എൽ.എ
ആലപ്പുഴ: എ.വിജയരാഘവൻ (എൽ.ഡി.എഫ് കൺവീനർ)
കോട്ടയം: അഡ്വ.കെ.പ്രാശ്ബാബു
ഇടുക്കി: എം.എം.മണി
എറണാകുളം: പ്രൊഫ.ജോബ് കാട്ടൂർ
തൃശ്ശൂർ: കെ.രാധാകൃഷ്ണൻ
പാലക്കാട്: ബേബിജോൺ
മലപ്പുറം: അബ്ദുൾ വഹാബ്
കോഴിക്കോട്: ടി.പി.രാമകൃഷ്ണൻ
വയനാട്: ഇ.പി.ദാമോദരൻ മാസ്റ്റർ
കണ്ണൂർ: പി.കരുണാകരൻ
കാസർഗോഡ്: സി.പി.മുരളി

രാവിലെ 10.30-ന് ആരംഭിക്കുന്ന ബഹുജന കൂട്ടായ്മ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും. അതാത് പ്രദേശങ്ങളിലെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടി നടക്കുക. പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top