19 September Sunday

ഫാക്ട് തൊഴിലാളികൾ 
ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


കളമശേരി
സ്ഥിരസ്വഭാവമുള്ള ജോലികൾ ഏജൻസിക്ക് കൈമാറാനുള്ള മാനേജ്മെന്റ്‌ നീക്കത്തിനെതിരെ ഫാക്ട് തൊഴിലാളികൾ ധർണ നടത്തി. ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), കൺസ്ട്രക്‌ഷൻ ആൻഡ്‌ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ധർണ. ഫാക്ട് ടൈംഗേറ്റിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോയവരെ വീണ്ടും നിയമിക്കുന്ന രീതി നിർത്തലാക്കുക, ആശ്രിതർക്ക് സ്ഥിരംനിയമനം നടത്തിയശേഷമുള്ള തസ്തികകളിൽ യോഗ്യതയുള്ള കൺസ്ട്രക്‌ഷൻ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, സിപിഐ എം കളമശേരി ഏരിയ ആക്ടിങ് സെക്രട്ടറി കെ ബി വർഗീസ്, ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, അഡ്വ. പി എം മുജീബ് റഹ്മാൻ, ടി വി ശ്യാമളൻ, കെ ബി സുലൈമാൻ, കെ സി രഞ്ജിത് കുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top