25 August Sunday

കഞ്ചിക്കോട്ടെ സംരംഭകരെ തമിഴ‌്നാട്ടിലേക്ക‌് കടത്താൻ ശ്രമം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019


തിരുവനന്തപുരം
കിൻഫ്രയുടെ കീഴിലെ കഞ്ചിക്കോട്ടെ വ്യവസായ പാർക്കുകളിലെ സംരംഭകരെ തമിഴ‌്നാട്ടിലേക്ക‌് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ചില സ്ഥാപനങ്ങളിൽ കൂലിവർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച‌് ചില സംഘടനകൾ പ്രശ‌്നം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതായാണ‌് വിവരം.

വ്യവസായ പാർക്കുകളിലെ സംരംഭകർ ചില പ്രശ‌്നങ്ങൾ ഉന്നയിച്ചിരുന്നു. സ്ഥാപനങ്ങളിലെ തൊഴിൽ പ്രശ‌്നങ്ങൾ അടക്കമുള്ളവ ചർച്ചചെയ‌്ത‌് പരിഹരിക്കാൻ കിൻഫ്രയ‌്ക്ക‌് നിർദേശം നൽകി.

നിലവിൽ കഞ്ചിക്കോട‌്–-പുതുശ്ശേരി വ്യവസായമേഖലയിൽ തൊഴിൽ പ്രശ‌്നങ്ങൾ മൂലമുള്ള സമരങ്ങളോ, അടച്ചുപൂട്ടലുകളോ ഉണ്ടായിട്ടില്ല. കൂലിവർധന ഉന്നയിച്ച‌് സംരംഭകരുടെമേൽ സമ്മർദം ചെലുത്തുന്നത‌് തൊഴിൽ വകുപ്പ‌് ഇടപെട്ട‌് പരിഹരിച്ചു. സംസ്ഥാനത്ത‌് വ്യവസായ പ്രത്യേക മേഖല തുടങ്ങുന്നത‌് സർക്കാർ പരിഗണനയിലാണെന്ന‌് ഷാഫി പറമ്പിലിന്റെ സബ‌്മിഷന‌് മറുപടിയായി മന്ത്രി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top