02 June Friday

തങ്കളം–-കോഴിപ്പിള്ളി ന്യൂ ബൈപാസ് രണ്ടാം റീച്ച്‌ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


കോതമംഗലം
തങ്കളം–-കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ രണ്ടാംറീച്ചിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. കല ഓഡിറ്റോറിയംമുതൽ കോഴിപ്പിള്ളിവരെയാണ് രണ്ടാംറീച്ച്. രണ്ട് റീച്ചുകളിലായി ന്യൂ ബൈപാസ് നിർമാണത്തിന് 14.5 കോടി രൂപയാണ് അനുവദിച്ചത്.

തങ്കളംമുതൽ കല ഓഡിറ്റോറിയംവരെ ആദ്യ റീച്ചിലെ 4.5 കോടി രൂപയുടെ നിർമാണപ്രവർത്തനം അവസാനഘട്ടത്തിലാണ്. രണ്ടാംറീച്ചിലെ കല ഓഡിറ്റോറിയംമുതൽ കോഴിപ്പിള്ളിവരെയുള്ള നിർമാണത്തിന്‌ 10 കോടി രൂപ ചെലവഴിച്ചു. നിർമാണപ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top