07 December Tuesday

ഡോ. അനിൽ വള്ളത്തോൾ മലയാളം സർവകലാശാല വിസി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018


തിരുവനന്തപുരം > മലയാളം സർവകലാശാല വൈസ് ചാൻസലറായി ഡോ. അനിൽ വള്ളത്തോൾ നിയമിതനായി. സേർച്ച് കമ്മിറ്റിയുടെ നിർദേശത്തിലെ രണ്ടാമത്തെ പേരാണ് ഗവർണർ അംഗീകരിച്ചത്. ചീഫ് സെക്രട്ടറി പോൾ ആന്റണി, കലാമണ്ഡലം മുൻ വിസി കെ ജി പൗലോസ്, മദ്രാസ് സർവകലാശാല വിസി ഡോ. പി ദൊരൈസ്വാമി എന്നിവരടങ്ങിയ സേർച്ച് കമ്മിറ്റിയുടെ നിർദേശത്തിൽ ഒന്നാമൻ ജെഎൻയുവിലെ പ്രൊഫ. ഉദയകുമാർ ആയിരുന്നു.

കലിക്കറ്റ് സർവകലാശാലയിൽ മലയാളം പ്രൊഫസറായ വി അനിൽകുമാർ എന്ന അനിൽ വള്ളത്തോളിന് മൂന്നു പതിറ്റാണ്ടിന്റെ അധ്യാപന പരിചയമുണ്ട്. 1986ൽ എംഎ (മലയാളം) ഒന്നാം റാങ്കോടെ പാസായി. കണ്ണൂർ തളിപ്പറമ്പ് സർസയ്യ്ദ് കോളേജിൽ 1987ൽ മലയാളം അധ്യാപകനായി. തുടർന്ന് സംസ്‌കൃത സർവകലാശാലയിലും കലിക്കറ്റ് സർവകലാശാലയിലും സേവനമനുഷ്ഠിച്ചു. 2007ൽ പ്രൊഫസറായി. വള്ളത്തോൾ കവിതകളെക്കുറിച്ചുള്ള പഠനത്തിനാണ് പിഎച്ച്ഡി. മലപ്പുറം മംഗലം സ്വദേശിയാണ്.

മലയാളത്തിലും ഇംഗ്ലീഷിലും അഗാധപാണ്ഡിത്യമുള്ളയാളാണ് സെർച്ച് കമ്മിറ്റി ആദ്യപേരുകാരനായി കണ്ടെത്തിയ  ഉദയകുമാർ. ഒന്നരപതിറ്റാണ്ടോളമായി പ്രൊഫസറാണ്. എന്നാൽ അതിവേഗം ചുമതല ഏറ്റെടുക്കുന്നതിന് പ്രയാസമുണ്ടെന്ന വിവരം ഉദയകുമാർ അറിയിച്ചു. ഉദയകുമാറിന് ചുമതലയേൽക്കാൻ സാവകാശം അനുവദിക്കാതെ പട്ടികയിലെ രണ്ടാമനായ അനിൽവള്ളത്തോളിനെ വിസിയായി നിയമിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top