28 November Saturday

ലേലു അല്ലൂ.. ലേലു അല്ലൂ.. പിഴയടച്ചോളാം! 1.38 ലക്ഷം ഉടൻ അടയ്‌ക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


കോഴിക്കോട്‌
ആഡംബര വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്‌ കെ എം ഷാജി എംഎൽഎ വീണ്ടും കോർപറേഷനെ സമീപിച്ചു. അനധികൃതമായി വീടുണ്ടാക്കുകയും നികുതിവെട്ടിപ്പ്‌ നടത്തുകയും ചെയ്‌തത്‌ ചോദ്യംചെയ്‌ത്‌ കോർപറേഷൻ നോട്ടീസ്‌ നൽകിയതോടെയാണ്‌, നിർമാണം  നിയമാനുസൃതമാക്കാൻ ഷാജിയുടെ ഭാര്യ ആശ അപേക്ഷ നൽകിയത്‌. അപേക്ഷ പരിഗണിക്കണെമെങ്കിൽ കെട്ടിട നികുതിയായി കുടിശ്ശിക അടക്കം 1.38 ലക്ഷം അടയ്‌ക്കാൻ കോർപറേഷൻ നിർദ്ദേശിച്ചു. വീട്‌ നിയമാനുസൃതമാക്കണമെങ്കിൽ വീണ്ടും ഫീസുണ്ട്‌. കൂടാതെ റവന്യൂ വകുപ്പിന്റെ വിവിധ നികുതികളും കുടിശ്ശിക അടക്കം ഷാജിക്ക്‌ അടക്കേണ്ടിവരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top