30 November Monday

മുന്നോക്ക സംവരണം : വർഗീയ മുതലെടുപ്പിന്‌ ലീഗ്‌ ശ്രമം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


പാർലമെന്റ്‌ പാസാക്കിയ മുന്നോക്ക സമുദായ സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത്‌ വർഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാനാണ്‌ മുസ്ലിംലീഗ്‌ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ട്‌ തീവ്രവർഗീയ നിലപാടിലേക്ക്‌ ലീഗ്‌ പോവുകയാണ്‌. ഇത്‌ വലിയ അപകടം സൃഷ്ടിക്കും. ഇക്കാര്യത്തിൽ  ലീഗിന്റെ നിലപാടാണോ കോൺഗ്രസിനെന്ന്‌  രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കണം.

ജമാഅത്തെ ഇസ്ലാമിക്ക്‌ ശിഷ്യപ്പെട്ട ലീഗ്‌ എല്ലാ വിഷയത്തിലും മതപരമായ ചേരിതിരിവ്‌ സൃഷ്ടിക്കുകയാണ്‌. കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കുക മാത്രമാണ്‌ സംസ്ഥാനംചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ പരിധിയിൽ വരാത്ത വിഷയത്തിൽ സർക്കാർ വിരുദ്ധ ഐക്യമുന്നണി ഉണ്ടാക്കാനാണ്‌ ശ്രമം.  2019 ജനുവരിയിലാണ് മുന്നോക്ക സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയത്‌.  ഇതുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ ലീഗ്‌ കക്ഷി ചേർന്നിട്ടില്ല. നിയമ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ലീഗ്‌ എതിർത്തിട്ടില്ല. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിക്കാതെ സംസ്ഥാന സർക്കാരിനെ മുഖ്യശത്രുവായി പ്രഖ്യാപിക്കുന്നതിന്‌ പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top