16 October Saturday

ആന്റിജന്‍ പരിശോധന നിരോധിച്ച്‌ ഉത്തരവിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021


കൊച്ചി
ജില്ലയിലെ സർക്കാർ, സ്വകാര്യ ലബോറട്ടറികളിൽ കോവിഡ് ആന്റിജൻ പരിശോധന നിരോധിച്ച് കലക്ടർ ജാഫർ മാലിക്‌ ഉത്തരവിറക്കി. 90 ശതമാനംപേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അടിയന്തരസാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ആന്റിജൻ പരിശോധന അനുവദിക്കൂ.

സാമ്പിൾ കലക്‌ഷനുശേഷം 12 മണിക്കൂറിനകം ആർടിപിസിആർ പരിശോധനാഫലം നൽകണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുന്നോടിയായി രോഗികളുടെ കൂട്ടിരിപ്പുകാർക്ക്‌ ആന്റിജൻ ടെസ്റ്റ് നടത്തരുത്. ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി ആറുമണിക്കൂറിനകം ഫലം ലഭ്യമാക്കണം. പരിശോധനാഫലങ്ങൾ ലാബ് ഡയഗ്നോസിസ് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിൽ അതത് ദിവസംതന്നെ അപ്‌ലോഡ് ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top