19 September Thursday

മൂലമറ്റം പവർഹൗസ്‌ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019


മൂലമറ്റം ഭൂഗർഭ പവർഹൗസിലെ ഒന്നാം നമ്പർ ജനറേറ്ററിലെ അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിൽ. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ടർബൈനിലെ റണ്ണറിന്‌ കഴിഞ്ഞ മാസത്തെ പ്രതിമാസ അറ്റകുറ്റപ്പണികൾക്കിടെയാണ് ഗുരുതര കേടുപാട്‌ കണ്ടെത്തിയത്‌. പവർഹൗസിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ്‌ റണ്ണർ മാറ്റുന്നത്.

തിങ്കളാഴ്‌ചയോടെ ഇത്‌ പൂർത്തിയാക്കാനാണ് ശ്രമം. എക്സിക്യുട്ടീവ് എൻജിനിയർ ഷാജി കെ മാത്യൂസിന്റെ നേതൃത്വത്തിൽ എല്ലാ സബ് ഡിവിഷനുകളും സംയുക്തമായാണ് ജോലിയിൽ പങ്കെടുക്കുന്നത്‌. പവർ ഹൗസിലെ മുഴുവൻ ജോലികളും ഇപ്പോൾ വിദേശസഹായം കൂടാതെ ജീവനക്കാരാണ് ചെയ്യുന്നത്. ഇതിനാൽ കോടിക്കണക്കിന് രൂപയാണ് വൈദ്യുതി ബോർഡ്‌ ലാഭിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top