25 August Sunday

ലോറിക്കു പിന്നിൽ ബസ‌് ഇടിച്ച‌് 11 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019


കൂത്താട്ടുകുളം
ടോറസ് ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ്‌ ഇടിച്ച് 11 പേര്‍ക്ക് പരിക്ക്. ഇവരെ കൂത്താട്ടുകളം ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക‌്‌ ഗുരുതരമല്ല.

രാമപുരം കോയിപ്പിള്ളിയിൽ ലിസി ജോസഫ് (60), രാമപുരം പാറയിൽ ബെന്നി (46), കുറുമണ്ണ് കിഴക്കേക്കര ജോസ് കുര്യൻ (55), ചിറ്റാർ മംഗലാംകുന്നേൽ അനീഷ് (29), പാലാ കരികുന്നേൽ രാജൻ (71), നെച്ചിപ്പുഴൂർ ശ്രീവത്സം ജനാർദന കൈമൾ (67),  ഭാര്യ രമാദേവി (63), വഴിത്തല കുളങ്ങര മാത്യു അഗസ്റ്റിൻ (31), മൂവാറ്റുപുഴ ആർക്കെകുടിയിൽ വിനോദ് (49), പിറമാടം വെള്ളപ്പാറക്കൽ ശ്രീകുമാർ (34), കോഴിപ്പിള്ളി ഇടമനക്കുന്നേൽ വിഷ്ണു വിജയൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.

എംസി റോഡില്‍ ഉപ്പുകണ്ടത്തിനു സമീപം ബുധനാഴ‌്ച രാവിലെ ആറോടെയായിരുന്നു അപകടം. പാലായില്‍നിന്ന‌്‌ ആനക്കട്ടിക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന‌് മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറിൽ ഇടിക്കാതിരിക്കാൻ ടോറസ് ലോറി പെട്ടെന്ന‌്‌ ബ്രേക്കിട്ടപ്പോൾ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ‌്‌ ആശുപത്രിയില്‍ എത്തിച്ചത്.


പ്രധാന വാർത്തകൾ
 Top