20 June Thursday

കഥാപ്രസം​ഗകലയ്ക്ക് പ്രത്യേക പരി​ഗണന നൽകും: മന്ത്രി എ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019


തിരുവനന്തപുരം
കഥാപ്രസം​ഗകലയ്ക്ക് പ്രത്യേക പരി​ഗണന നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍. പുരോ​ഗമന കഥാപ്രസം​ഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലകളിൽ ആരംഭിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളിൽ കഥാപ്രസം​ഗകലയ്ക്ക് പരിശീലനവും അതിനൊപ്പം പ്രദർശനത്തിനുള്ള സജീകരണങ്ങളുമൊരുക്കും. പുതിയ പരീക്ഷണങ്ങളിലൂടെ കഥാപ്രസം​ഗത്തെ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. ഇതിനായി കഥാപ്രസം​ഗമേഖലയിൽ ഫലപ്രദമായ ഇടപെടൽ വേണം. കുട്ടികളെ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. ഇതിന്റെ ഭാ​ഗമായാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പിൽ 1000 കലാകാരന്മാർക്ക് സർക്കാർ സ്കോളർഷിപ് നൽകുന്നത്. കഥാപ്രസം​ഗമേഖലയിലുണ്ടായ നിരാശ മാറ്റിയെടുക്കണം. മേഖലയുടെ ഉന്നമനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. വി സാംബശിവൻ സ്മാരക അവാർഡ് തേവർതോട്ടം സുകുമാരന് മന്ത്രി സമ്മാനിച്ചു. മുതിർന്ന കാഥികരെ ആദരിച്ചു. 

ആയിലം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സി കെ ഹരീന്ദ്രൻ എംഎൽഎ, പ്രമോദ് പയ്യന്നൂർ, ഇടക്കൊച്ചി സലിം കുമാർ, സീന പള്ളിക്കര, ഞെക്കാട് ശശി, കായിക്കര ബിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിറക്കര സലിം കുമാർ സ്വാ​ഗതവും വിനോദ് ചമ്പക്കര നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top