23 November Monday

ഷാജി സ്വര്‍ണക്കടത്തിലെ നിശബ്ദപങ്കാളി: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


കണ്ണൂർ
കെ എം ഷാജി എംഎൽഎയ്ക്ക്‌‌ മലബാറിലെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും‌ പത്തു‌വർഷത്തിനിടെ അവിഹിതമായി കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താസമ്മേളത്തിൽ പറഞ്ഞു.  കൽപ്പറ്റയിലെ സ്വർണാഞ്ജലി ജ്വല്ലറിയുടെ ‘സ്ലീപ്പിങ്‌ പാർട്‌ണർ’ ആയിരുന്നു ഷാജി. ഇവിടെ പണം നിക്ഷേപിച്ച നിരവധി പ്രവാസികളുടെ പണം തട്ടി. ലീഗുകാരായതുകൊണ്ടാണ്‌ അവർ മിണ്ടാതിരിക്കുന്നത്‌. കേരളത്തിലും ഗൾഫിലുമുള്ള ബിനാമി ബിസിനസുകളിൽ ഷാജിക്ക്‌ പങ്കുണ്ട്‌. പത്ത്‌ വർഷത്തിനുള്ളിൽ നൂറിലധികം വിദേശയാത്ര നടത്തി.

നികുതിവെട്ടിപ്പും ചട്ടലംഘനവും നടത്തുന്ന ഷാജി‌ സുപ്രീംകോടതിയിൽ കേസ്‌ വാദിക്കാൻ സിറ്റിങ്ങിന്‌ 25 ലക്ഷം വാങ്ങുന്ന കപിൽ സിബലിനെയാണ്‌ ഏൽപ്പിച്ചത്‌. ഷാജിയുടെ അനധികൃത സ്വത്ത്‌ സമ്പാദനത്തിനെതിരെ എൽഡിഎഫ്‌ 30ന്‌ നടത്തുന്ന ജനകീയകൂട്ടായ്മയിൽ ഐഎൻഎൽ അണിചേരുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ മഹമ്മൂദ്‌ പറക്കാട്ട്‌, സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ, ‌ട്രഷറർ യൂസുഫ്‌ പാനൂർ, അസ്ലം പിലാക്കൽ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top