23 November Monday

കുമ്മനം ഉൾപ്പെട്ട തട്ടിപ്പ്‌‌ : പ്രാഥമിക അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ബിജെപി നേതാവ്‌ കുമ്മനം രാജശേഖരൻ ഉൾപ്പെട്ട തട്ടിപ്പ്‌ കേസിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പണം തിരിച്ചുനൽകുമെന്ന്‌ കമ്പനി ഉടമ വിജയൻ പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങളൊന്നും നടന്നിട്ടില്ല. പണം നഷ്ടപ്പെട്ട ആർഎസ്‌എസ്‌ പ്രവർത്തകൻ ഹരികൃഷ്‌ണൻ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്‌. കനത്ത പൊലീസ്‌ കാവലിലാണിപ്പോൾ ഇയാൾ. മലയാലപ്പുഴ സിഐ ബിനുകുമാറിനാണ്‌ അന്വേഷണ ചുമതല. പല ബാങ്കുകളിലെ അക്കൗണ്ടുകളിൽനിന്ന്‌ പല പ്രാവശ്യമായാണ്‌ പണം കൈമാറിയത്‌. ബന്ധപ്പെട്ട ബാങ്കുകൾക്ക്‌ പൊലീസ്‌ കത്തുനൽകി‌.  

പാലക്കാട്ടെ കൊല്ലങ്കോട്ട്‌‌ പ്ലാസ്‌റ്റിക്‌രഹിത ബാനറുകൾ നിർമിക്കുന്ന കമ്പനിയിൽ ഷെയർ നൽകാം എന്ന്‌ പറഞ്ഞ്‌ വാങ്ങിയ പണത്തിൽ 30 ലക്ഷത്തിലധികം രൂപ നൽകിയില്ലെന്ന പരാതിയിലെ നാലാം പ്രതിയാണ്‌ കുമ്മനം രാജശേഖരൻ. കുമ്മനം രാജശേഖരന്റെ സെക്രട്ടറി പ്രവീൺ, ബിജെപി എൻആർഐ സെൽ കൺവീനർ ഹരി തുടങ്ങിയവരാണ്‌ മറ്റു പ്രതികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top