24 November Tuesday

ഇന്ത്യന്‍ കോഫീഹൗസുകളില്‍ ശമ്പളം മുടങ്ങിയിട്ട് 3 മാസം ; തൊഴിലാളികൾ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


തൃശൂർ
ഇന്ത്യാ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘത്തിനു കീഴിലെ ഇന്ത്യൻ കോഫീ ഹൗസ്‌ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസമായി.  തൃശൂർ മുതൽ തിരുവനന്തപുരംവരെ 56 കോഫീഹൗസുകളിലെ 2350 ജീവനക്കാരാണ് മാസങ്ങളായി ശമ്പളമില്ലാതെ തൊഴിലെടുക്കുന്നത്. കോൺഗ്രസ്–- ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് 62 വർഷം പിന്നിട്ട ഈ സഹകരണ പ്രസ്ഥാനത്തെ തകർച്ചയിലെത്തിച്ചത്‌.  ലോക്‌ഡൗൺ തുടങ്ങുംമുമ്പേ നഷ്ടത്തിലേക്ക്  കൂപ്പുകുത്തുമ്പോഴും വായ്പയെടുത്ത് ഭരണാധികാരികൾ ധൂർത്ത് തുടരുകയായിരുന്നു.

ആദ്യം ജീവനക്കാരുടെ ആനുകൂല്യം ഇല്ലാതാക്കി.  ശമ്പളത്തിൽനിന്ന് പിടിക്കുന്ന  പിഎഫ്, ഗ്രാറ്റുവിറ്റി
തുക വകമാറ്റി. ഉപഭോക്താക്കളിൽനിന്ന് ജിഎസ്ടി ഇനത്തിൽ  പിരിച്ചെടുത്ത വൻ തുകയും  അടച്ചിട്ടില്ല. നികുതിയടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിൽ റെവന്യൂ റിക്കവറി ഉൾപ്പെടെ നടപടികളിലേക്ക്  നീങ്ങുന്നതായാണ് സൂചന.
ജൂൺമുതൽ  ശമ്പളം പകുതിയാക്കി വെട്ടിക്കുറയ്ക്കുകയാണ്  ചെയ്തത്‌. ജൂലൈ, ആഗസ്ത്, സെപ്തംബറിൽ  പകുതി ശമ്പളംപോലും നൽകിയില്ല. അതേസമയം,  ഭക്ഷ്യസാധനങ്ങൾക്ക്‌ ‌ വില ഉയർത്തുകയും ചെയ്‌തു.

സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രണ്ടുമാസംമുമ്പ് ധനലക്ഷ്മി ബാങ്കിൽനിന്ന്  കോടികളുടെ വായ്പയെടുത്തു.  എന്നാൽ ചെറിയ തുകപോലും ജീവനക്കാരുടെ ശമ്പളത്തിന്‌ മാറ്റിവച്ചില്ല. ഇതിനിടെ നിരവധിപേർ സർവീസിൽനിന്ന് പിരിഞ്ഞുപോയെങ്കിലും അവർക്കൊന്നും ആനുകൂല്യം നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top