21 October Wednesday

കള്ളനോട്ട് കേസിൽ 5 പേർ പിടിയിൽ ; താമസിച്ച മുറിയിലെ ചവറ്റുകുട്ടയിൽ നിന്ന്‌ നോട്ടുകളുടെ അവശിഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


തിരുവല്ല
സംസ്ഥാനത്തെ വിവിധ  ഹോംസ്‌റ്റേകളിൽ താമസിച്ച് വ്യാജ നോട്ടുകൾ ഉണ്ടാക്കുകയും  നോട്ടു തരാമെന്ന് പറഞ്ഞ് പലരിൽ നിന്ന്‌ ലക്ഷങ്ങൾ വാങ്ങുകയും ചെയ്ത കള്ളനോട്ട്‌ സംഘത്തിലെ സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ  അറസ്‌റ്റ്‌ ചെയ്തു . കണ്ണൂർ ചെമ്പേലി തട്ടാപറമ്പിൽ എസ് ഷിബു(43), ഭാര്യ സുകന്യ (നിമിഷ-–-31), ചെമ്പേലി തട്ടാപറമ്പിൽ എസ്‌ സഞ്‌ജയൻ (46),  പൊൻകുന്നം തട്ടാപറമ്പിൽ എം സജി(38), കൊട്ടാരക്കര ഗാന്ധിമുക്ക് ജവാൻ നഗറിൽ എച്ച് സുധീർ(40) എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്തത്.

തിരുവല്ല പൊലീസ്‌ വ്യാഴാഴ്‌ച രാവിലെ പത്തരയോടെ കോട്ടയം നാഗമ്പടത്തുനിന്ന് ‌സജിയെ പിടികുടിയിരുന്നു. ഒപ്പം ഉണ്ടായിരുന്ന സജിയുടെ പിതൃസഹോദര പുത്രൻ കാഞ്ഞങ്ങാട് സ്വദേശി ഷിബു  രക്ഷപ്പെട്ടു. മറ്റു നാലു പേരെ വെള്ളിയാഴ്‌ച തിരുവല്ലയിൽനിന്ന്‌ പിടികൂടി. 

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയിൽ താമസിച്ച്‌ വ്യാജനോട്ടുകൾ നിർമിക്കുകയും നോട്ട്‌ നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌  അഡ്വാൻസ്‌ വാങ്ങുകയും  ചെയ്‌തെന്ന  കേസിലാണ് സംഘം പിടിയിലായത്.  ഇന്റലിജൻസ് വിഭാഗം നടത്തിയ സമർഥമായ നീക്കമാണ് പ്രതിയെ കുടുക്കിയത്. 

കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയിൽ  പതിവായി വരുന്നവരായതിനാൽ ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല. അവസാനമായി ഇവർ വന്നു പോയ ശേഷം മുറി വൃത്തിയാക്കുന്നതിനിടെ 200 ന്റെയും 500 ന്റെയും 2000 ന്റെയും  നോട്ടുകളുടെ അവശിഷ്ടങ്ങൾ ചവറ്റുകുട്ടയിൽ നിന്ന്‌ ലഭിച്ചു. ഇതേ തുടർന്ന് ഇന്റലിജൻസിൽ വിവരമറിയിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top