18 September Wednesday

ജില്ലാ പെൻഷൻഭവൻ ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

പെൻഷൻ ഭവൻ ഉദ്‌ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രിയെ വേദിയിലേക്ക്‌ സ്വീകരിക്കുന്നു


കൊച്ചി
കേരള സ്റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയന്റെ ജില്ലാ ഓഫീസായ ജില്ലാ പെൻഷൻ ഭവൻ കാക്കനാട്‌ അത്താണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എൻ സദാശിവൻനായർ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി പെൻഷൻഭവൻ ഹാൾ ഉദ്‌ഘാടനം ചെയ്‌തു. പി ടി തോമസ്‌ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ സാന്ത്വന പെൻഷൻ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോളി കുര്യാക്കോസ്‌, തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ ഷീല ചാരു, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി മുരളീധരൻ സ്വാഗതവും ജില്ലാ സെക്രട്ടറി കെ മോഹനൻ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top