30 September Saturday

മണ്ണിന്റെ മണമുള്ള ‘ഇരട്ട’വിജയം

എൽദോ ജോൺUpdated: Friday May 26, 2023


പിറവം
മാമ്മലശേരി ഗവ. സ്കൂളിലെ ഇരട്ടകളായ ബേസിലിന്റെയും ബെല്ലയുടെയും വിജയത്തിന് കാർഷിക കുടുംബത്തിന്റെ വിയർപ്പിന്റെ ഗന്ധമുണ്ട്. പ്ലസ്‌ടുവിന്‌ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇരട്ട സഹോദരങ്ങൾ പാടത്തെ പണികൾക്ക് മാതാപിതാക്കൾക്കൊപ്പവും സ്കൂളിലെ പച്ചക്കറിക്കൃഷിക്ക് അധ്യാപകർക്കൊപ്പവും സജീവമായിരുന്നു. രണ്ടുപേരും സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ മികച്ച അംഗങ്ങളാണ്.

കർഷകരായ മാമ്മലശേരി മരട്ടിക്കമറ്റത്തിൽ ജോയി ജോർജിന്റെയും ആനിയുടെയും ഇരട്ടക്കുട്ടികളാണ് ബേസിലും ബെല്ലയും. ഒന്നാംക്ലാസ്‌മുതൽ പഠനത്തിൽ ഇരുവരും ഒന്നാമതാണ്. 10–-ാംക്ലാസിൽ മികച്ച വിജയം നേടിയ ഇവർ നാട്ടിലെ സ്കൂളിൽ സയൻസ് ഗ്രൂപ്പ്‌ എടുത്താണ്‌ പ്ലസ്ടു പഠിച്ചത്‌. ബേസിൽ ജില്ലാ ക്രിക്കറ്റ് ടീംവരെയെത്തിയ താരമാണ്. രണ്ടുപേരും നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ട്. സ്കൂളിന് പ്ലസ്ടുവിന് 91 ശതമാനം വിജയമുണ്ട്. ആറുപേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top