24 April Wednesday

നിർധനരായ 300 പേർക്ക് 1000 രൂപ പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019


തൃക്കാക്കര
ജില്ലയിൽ നിർധനരായ 300 പേർക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൽ തീരുമാനം. പെൻഷൻകാരുടെ വിഹിതം ഉപയോഗിച്ചാണ് അടുത്ത ഓണം മുതൽ പെൻഷൻ നൽകുന്നത്. കാക്കനാട് കമ്യൂണിറ്റി ഹാളിൽ നടന്ന  സമ്മേളനം സംസ്ഥാന പ്രസിഡന്റ‌് എൻ സദാശിവൻനായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് വി മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ മോഹനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി കെ മനോഹരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ സുനിൽകുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, ബി വി അഗസ്റ്റിൻ, സി ടി ഉലഹന്നാൻ, പി എൻ ഹരിഹരൻനായർ, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. മൂക്കന്നൂർ യൂണിറ്റ് പ്രസിഡന്റ‌് പി കെ വർഗീസ് രചിച്ച രഥോത്സവം എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കുന്ന വനിതാ സമ്മേളനം വനിതാ കമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ ഉദ്ഘാടനം ചെയ്യും.  

ഭാരവാഹികൾ: വി മുരളീധരൻ (പ്രസിഡന്റ‌് ), കെ മോഹനൻ (സെക്രട്ടറി), സി കെ ഗിരി (ട്രഷറർ).


പ്രധാന വാർത്തകൾ
 Top