04 June Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരത്തിലുറച്ച്‌ സമസ്‌ത

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


മലപ്പുറം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരമെന്ന നിലപാട് സമസ്‌ത ആവർത്തിക്കുമ്പോൾ വെട്ടിലായത്‌ ലീഗും യുഡിഎഫും. അടിച്ചമർത്താൻ സംഘപരിവാർ രംഗത്തിറങ്ങിയിട്ടും യോജിച്ച സമരമെന്ന നിലപാടിലേക്ക്‌ കോൺഗ്രസിനെയും യുഡിഎഫിനെയും എത്തിക്കാൻ മുസ്ലിംലീഗിന്‌ കഴിഞ്ഞില്ല. ഐക്യത്തെ ഭിന്നിപ്പിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടിനോട് യോജിക്കുന്ന ലീഗിലെ ഒരുവിഭാഗത്തിനും സമസ്‌തയുടെ ഉറച്ച തീരുമാനം മുന്നറിയിപ്പാണ്‌. 

എൽഡിഎഫ്‌ സർക്കാരിനോട്‌ വിഷയാധിഷ്‌ഠിത നിലപാടാണ്‌ സമസ്‌തക്കെന്ന്‌ മുഷാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു. യോജിച്ച സമരം പൊളിച്ച കോൺഗ്രസും യുഡിഎഫും പിന്നീട് അവസരത്തിനൊത്ത്‌ ഉയർന്നില്ലെന്നും  ദേശീയതലത്തിൽ പ്രതിപക്ഷത്തെ യോജിപ്പിക്കാൻ കോൺഗ്രസ്‌ മുൻകൈയെടുക്കുന്നില്ലെന്നും   വിമർശനമുണ്ട്‌.

മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഭരണഘടനാ സംരക്ഷണ പരിപാടികളിൽ വേദി പങ്കിട്ട സമസ്‌ത നേതാക്കളെ മുസ്ലിംലീഗ്‌ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ലീഗിന്‌ വഴങ്ങില്ലെന്ന്‌ സമസ്‌ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ്‌ ജനറൽ സെക്രട്ടറി  എ ടി അബ്ദുള്ള മുസ്ല്യാരും ഡോ. ബഹാവുദ്ദീൻ നദ്‌വിയും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top