23 January Sunday

ഇന്ധന വിലക്കയറ്റം നിയന്ത്രിക്കണം: സിയുഇഎ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021


കളമശേരി
പെട്രോളിയം ഉൽപ്പന്ന വിലവർധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ (സിയുഇഎ) സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതി റദ്ദാക്കുക, കർഷകവിരുദ്ധ ബില്ലുകൾ എംഎസ്‌പി ഉറപ്പാക്കി പിൻവലിക്കുക, ശ്രീനാരായണ ഓപ്പൺ സർവകലാശാല കരാർ നിയമനം പുനഃപരിശോധിക്കുക തുടങ്ങി വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.

കുസാറ്റിൽ അനിൽ പി മാത്യു നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സിയുഇഎ പ്രസിഡന്റ്‌ ടി കൃഷ്ണകുമാർ അധ്യക്ഷനായി.  പൊതുസമ്മേളനം വ്യാഴം രാവിലെ 10ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

ഭാരവാഹികൾ: എ എസ് സിനേഷ് (പ്രസിഡന്റ്‌), പി കെ പത്മകുമാർ (സെക്രട്ടറി), ജിനു സേവ്യർ (ട്രഷറർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top