04 December Friday

ചെന്നിത്തലയുടെ സിബിഐ പ്രേമം ഉപകാരസ്‌മരണ ; പിന്നിൽ സ്വാർഥ താൽപ്പര്യം

വെബ് ഡെസ്‌ക്‌Updated: Sunday Oct 25, 2020


തിരുവനന്തപുരം  
രാഹുൽഗാന്ധിയെപ്പോലും ഇകഴ്‌ത്തി‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സിബിഐയെ പുകഴ്‌ത്തുന്നതിനു പിന്നിൽ സ്വാർഥ താൽപ്പര്യം. ചെന്നിത്തല ആരോപണവിധേയനായ ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കാത്തതിന്റെ  പ്രത്യുപകാരമാണ്‌ ഇതിനുപിന്നിൽ. രാഹുലിനെ കുറ്റപ്പെടുത്തിയ ചെന്നിത്തലയുടെ പ്രസ്‌താവന കോൺഗ്രസ്‌ അണികളിൽ അമർഷത്തിനിടയാക്കി.

സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്‌ട്രീയ പകപോക്കൽ നടത്തുന്നുവെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ കേരളത്തിൽനിന്ന്‌ രാഹുൽ പറഞ്ഞത്‌. രാഹുൽ കേരളത്തിലെ കാര്യം പറയേണ്ടതില്ലെന്ന്‌ ചെന്നിത്തല പ്രതികരിച്ചു. ഇതിനുപിന്നാലെയാണ്‌ സിബിഐയെവീണ്ടും ന്യായീകരിച്ചത്‌.

വിദേശ ബന്ധമുള്ളതിനാൽ ടൈറ്റാനിയം അഴിമതി സിബിഐ അന്വേഷിക്കണമെന്ന്‌ സംസ്ഥാന സർക്കാർ ‌ ഒരു വർഷംമുമ്പാണ്‌ രേഖാമൂലം ആവശ്യപ്പെട്ടത്‌. കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ കാട്ടി കഴിഞ്ഞദിവസം കേന്ദ്രപേഴ്‌സണൽ മന്ത്രാലയം ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചു. എന്നാല്‍, ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണം ബിജെപി ബന്ധമുപയോഗിച്ച്‌ അട്ടിമറിച്ചു. സിബിഐ നേരത്തേ ഏറ്റെടുത്ത മാറാട്‌ കൂട്ടക്കൊല ഗൂഢാലോചന കേസന്വേഷണവും നിലച്ചിട്ടുണ്ട്‌‌. ലീഗ്‌ നേതാക്കളെ രക്ഷിക്കാനാണിത്‌. 

കോൺഗ്രസ്‌ ദേശീയനേതൃത്വം സിബിഐ ഉൾപ്പെടെ കേന്ദ്ര ഏജൻസികളെ തള്ളിപ്പറയുകയാണ്‌. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ നിലപാട്‌ സ്വീകരിക്കുന്നു. കേരളത്തിലാകട്ടെ ചെന്നിത്തലയും കൂട്ടരും സിബിഐയെ വരവേൽക്കുന്നു. കേന്ദ്ര നേതൃത്വത്തെ തള്ളിക്കളഞ്ഞുള്ള സംസ്ഥാന നേതാക്കളുടെ പ്രതികരണം വരും ദിവസങ്ങളിൽ കോൺഗ്രസിലും പൊട്ടിത്തെറി സൃഷ്ടിച്ചേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top