09 August Sunday

സിപിഐ എമ്മിന‌് 5,16,781 അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


തിരുവനന്തപുരം
സിപിഐ എം അംഗങ്ങളുടെ എണ്ണം 5,16,781 ആയി വർധിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 25,695 അംഗങ്ങൾ വർധിച്ചു. ഇതിന‌് പുറമെ സിഎംപിയുടെ ലയനത്തെ തുടർന്ന‌് ആ പാർടിയിൽ അംഗമായിരുന്ന 3160 പേർക്ക‌് കൂടി സിപിഐ എം അംഗത്വം നൽകാനുള്ള നിർദേശം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട‌്.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക‌് വിവിധ പാർടി ഘടകങ്ങൾ തീരുമാനിച്ചുകൊടുക്കും. ഏതെല്ലാം ഘടകങ്ങളാണെന്ന‌് ജില്ല, ഏരിയ കമ്മിറ്റികൾ തീരുമാനിക്കും. ചിലരെ സംസ്ഥാന കമ്മിറ്റിയിലും ഉൾക്കൊള്ളിക്കും. അക്കാര്യം പിന്നീട‌് തീരുമാനിക്കുമെന്ന‌ും കോടിയേരി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top