പെരുമ്പാവൂർ
ശാന്തംപാറയിൽ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾക്ക് കാലതാമസം നേരിടുമെങ്കിലും ആനയെത്തിയാൽ കോടനാട് അഭയാരണ്യത്തിൽ പരിശീലനത്തിനുള്ള കൂടൊരുങ്ങി. 129 യൂക്കാലി മരങ്ങൾകൊണ്ട് തീർത്ത കൂടാണ് ഒരുക്കിയിരിക്കുന്നത്.
പരിശീലനം നൽകാനുള്ള പാപ്പാന്മാർക്ക് താമസിക്കാനായി ഷെഡ്ഡും നിർമിച്ചുകഴിഞ്ഞു. ആനയ്ക്ക് കാണാനാകുംവിധം അഭിമുഖമായിട്ടാണ് പാപ്പാന്മാരുടെ താമസം ഒരുക്കിയിരിക്കുന്നത്. ആനയുമായി ഇണങ്ങുന്നതിനുവേണ്ടി ഒരുവർഷത്തോളം പാപ്പാന്മാർക്ക് അവിടെ കഴിയേണ്ടിവരും. കാട്ടിലെ വിഭവങ്ങൾതന്നെയായിരിക്കും ആദ്യദിനങ്ങളിൽ തീറ്റ കൊടുക്കുക. അരിക്കൊമ്പന്റെ വരവ് അനശ്ചിതത്വത്തിലായിരിക്കുമ്പോഴും അഭയാരണ്യം ആനയെ സംരക്ഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..