03 June Wednesday

ഹൈക്കോടതി ഉള്‍പ്പെടെ മുഴുവന്‍ കോടതികളും അടച്ചിടാന്‍ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

കൊച്ചി > ഹൈക്കോടതി അടക്കം സംസ്ഥാനത്തെ മുഴുവന്‍ കോടതികളും 21 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാന്‍ ഹൈക്കോടതി ഫുള്‍ബഞ്ച് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഫുള്‍ ബഞ്ച് ബുധനാഴ്‌ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഉത്തരവ് പുറപ്പെട്ടവിച്ചത്. ഏഴ് വര്‍ഷം വരെ ശിക്ഷിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ പാടുള്ളൂ എന്ന് ഫുള്‍ ബഞ്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കി.

പരമാവധി കേസുകളില്‍ മജിസ്‌ട്രേറ്റുമാര്‍ ജാമ്യം അനുവദിക്കണണമെന്നും ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന് സുപ്രീംകോടതി പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ മജിസ്‌ട്രേറ്റുമാര്‍ റിമാന്‍ഡ് ഉത്തരവുകള്‍ പുറപ്പെടുവിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ക്രമസമാധാന പാലനത്തിന് ഭംഗം വരുത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇത് ബാധകമല്ലന്നും ഫുള്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവന്‍ കോടതികളും ട്രൈബ്യൂണലുകളും പുറപ്പെടുവിച്ച എല്ലാ ഇടക്കാല ഉത്തരവുകളും ഹൈക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു മാസത്തേക്ക് നീട്ടി. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനായി സുപ്രിംകോടതി നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ ഹൈപവര്‍ കമ്മറ്റി രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജയില്‍ വകുപ്പ് മേധാവി എന്നിവരാണ് ഹൈപവര്‍ കമ്മറ്റി അംഗങ്ങള്‍. ഈ കമ്മറ്റി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന് സര്‍ക്കാര്‍ വിശദികരിച്ചു. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് മാരായ സി കെ അബ്ദള്‍റഹിം, സി ടി രവികുമാര്‍ എന്നിവരടങ്ങുന്ന ഫുള്‍ ബഞ്ചാണ് പ്രത്യേക സിറ്റിംഗ് നടത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top