17 September Friday

'ഫുഡ്ടെക്—കേരള' തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 25, 2018

 

കൊച്ചി > കേരളത്തിലെ പ്രമുഖ ‘ഭക്ഷ്യസംസ്കരണ പാക്കേജിങ് പ്രദര്‍ശനമായ ഫുഡ്ടെക്—കേരളയുടെ എട്ടാംപതിപ്പിന്—കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ്— കോര്‍പറേഷന്‍ (എന്‍എസ്ഐസി), കേരള ബ്യൂറോ ഓഫ്— ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെബിഐപി), നാളീകേരവികസന ബോര്‍ഡ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്—ഓഫ്—ഫിഷറീസ്— ടെക്നോളജി (സിഐഎഫ്ടി) എന്നിവയുടെ സഹകരണത്തോടെ ക്രൂസ്—എക്സ്പോസ്—സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ പ്രദര്‍ശനം നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്എസിസിപി സര്‍ട്ടിഫിക്കേഷനിലെ എച്ച്എസിസിപി കണ്‍സള്‍ട്ടന്റ്— ഡോ. എന്‍ ആനന്ദവല്ലി ഉദ്ഘാടനംചെയ്തു.

വിവിധ സെമിനാറുകളും നടന്നു. എക്സ്പോര്‍ട്ട്— ഇന്‍സ്പെക്ഷന്‍ കൌണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജയപാലന്‍, ഡോ. ടെന്‍സണ്‍ ആന്റണി, ജോസഫ്—തരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ടാംദിവസമായ വെള്ളിയാഴ്ച ഇക്വിനോക്സ്—കണ്‍സള്‍ട്ടിങ്, എഫ്എസ്എസ്എഐ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫുഡ്—സേഫ്റ്റി സൂപ്പര്‍വൈസര്‍ ട്രെയ്നിങ്—പ്രോഗ്രാം സംഘടിപ്പിക്കും. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top