16 October Saturday

പെൺകുട്ടിയെ വിവാഹം ചെയ്‌താലും ബലാത്സംഗക്കേസിലെ ശിക്ഷയിൽനിന്ന്‌ ഒഴിവാകാനാകില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

കൊച്ചി > പോക്‌സോ കേസുകളിൽ പെൺകുട്ടിയെ വിവാഹം ചെയ്‌ത് കേസ് ഒത്തുതീർക്കുന്നത് ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മാനഭംഗം ഇരയോടുള്ള ക്രൂരത മാത്രമല്ലെന്നും ഇരയുടെ ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതുമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി.

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാംപ്രതിയുടെ വാടകവീട്ടിൽവച്ച്‌ ഒന്നാംപ്രതി പീഡിപ്പിച്ചെന്ന കേസിലാണ് ജസ്റ്റിസ് വി ഷർസിയുടെ ഉത്തരവ്. പെൺകുട്ടിയെ ഒന്നാംപ്രതി സ്‌പെഷ്യൽ മാര്യേജ് ആക്‌ട്‌ പ്രകാരം വിവാഹം ചെയ്‌ത്‌ ഒരുമിച്ച്‌ ജീവിക്കുകയാണെന്നും കേസ് റദ്ദാക്കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

ആവശ്യം തള്ളിയ കോടതി വിചാരണ നേരിടാൻ നിർദേശിച്ചു. ബലാത്സംഗക്കേസുകളിൽ ഒത്തുതീർപ്പിലൂടെ ശിക്ഷ ഒഴിവാക്കാൻ അനുവദിക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top