20 October Tuesday
ഇന്നുമുതൽ

വീണ്ടും കിറ്റെത്തും ; 88 ലക്ഷം കാർഡുടമകൾക്ക്‌ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


സ്വന്തം ലേഖകൻ
കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട്‌ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ നാല്‌ മാസം(ഡിസംബർവരെ) റേഷൻ കട വഴിയാകും കിറ്റ്‌ നൽകുക. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അധ്യക്ഷനാകും.

ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഇക്കുറി നൽകുന്നത്‌‌. എഎവൈ കാർഡുടമകൾക്ക് വ്യാഴാഴ്‌ചമുതൽ 28 വരെയും 29, 30 തീയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് ലഭിക്കും. കാർഡ് അവസാന നമ്പർ –- വിതരണ ദിവസം 0 –- 24 . 1–- 25. 2–- 26.  3,4,5–- 28. 6,7,8–-  29 പിങ്ക് കാർഡ്‌ 0,1,2, –-  30.  മഞ്ഞ കാർഡിലെ ബാക്കിയുള്ള ഗുണഭോക്താക്കൾക്കും 30 നൽകും. ഒക്‌ടോബർ 15നകം  വിതരണം പൂർത്തിയാക്കും. സർക്കാരിന്റെ നൂറ്‌ ദിന കർമപദ്ധതിയുടെ ഭാഗമായാണ്‌‌ പദ്ധതി‌. നാല്‌ മാസത്തേക്ക്‌ 1800 കോടി രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കേണ്ടി വരുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top