22 November Friday

പാലാ ഉപതെരഞ്ഞെടുപ്പ്‌: അധികാരം എനിക്ക്‌ : പി ജെ ജോസഫ‌്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


തൊടുപുഴ
പാലാ ഉപതെരഞ്ഞെടുപ്പ‌ിന്‌ മുന്നോടിയായി നിർണായക നീക്കങ്ങളുമായി കേരള കോൺഗ്രസ‌് എം ജോസഫ‌് വിഭാഗം. പാർടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ചെയർമാന്റെ ചുമതലയുള്ള വർക്കിങ‌് ചെയർമാൻ പി ജെ ജോസഫിൽ നിക്ഷിപ‌്തമാക്കാൻ തൊടുപുഴയിൽ ചേർന്ന സ്റ്റിയറിങ‌് കമ്മിറ്റി തീരുമാനിച്ചു. ചിഹ്നവും വിപ്പും നൽകാനുമുള്ള അധികാരവും വർക്കിങ‌് ചെയർമാനാണ്‌.

ജോസ‌് കെ മാണി പക്ഷത്തെ 27 പേരെ സ്റ്റിയറിങ‌് കമ്മിറ്റിയിൽനിന്ന്‌ സസ‌്പെൻഡ‌് ചെയ‌്ത നടപടിക്കും അംഗീകാരം നൽകി. യുഡിഎഫുമായി ആലോചിച്ച‌് പാലാ ഉപതെരഞ്ഞടുപ്പിലെ സ്ഥാനാർഥിയെ തീരുമാനിക്കുമെന്ന‌്  യോഗത്തിനുശേഷം പി ജെ ജോസഫ‌് പറഞ്ഞു. നിഷ ജോസ‌്  സ്ഥാനാർഥിയായാൽ പിന്തുണയ‌്ക്കുമോ എന്ന ചോദ്യത്തിന‌്  ‘‘യുഡിഎഫ‌് അങ്ങനെ തീരുമാനിച്ചാൽ സമ്മതിക്കും. ജയസാധ്യത നോക്കാതെ യുഡിഎഫ‌്  തീരുമാനിക്കില്ല’’–- ജോസഫ്‌ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top