17 November Sunday

പരീക്ഷ കുറ്റമറ്റതാക്കും: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019


പരീക്ഷാഹാളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സർക്കാർ നിദേശിച്ചിട്ടുണ്ടെന്ന‌് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ഇക്കാര്യത്തിൽ സർവകലാശാലകൾ നടപടി സ്വീകരിക്കണം. കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.

ഇപ്പോൾ ചോർന്നതായി പറയുന്ന ഉത്തരക്കടലാസ‌് 2015–-16 കാലയളവിലേതാണ‌്. അന്ന‌് നിലവിലുണ്ടായിരുന്ന വിസിക്കും സിൻഡിക്കറ്റിനും അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന‌് ഒഴിഞ്ഞുമാറാനാകില്ല. അതുകൊണ്ട‌് സ്വാഭാവികമായി അവരും അന്വേഷണപരിധിയിൽ  വരുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top