കൊച്ചി
അടുത്ത അക്കാദമിക് വർഷം ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കരിക്കുലം ഉൾപ്പെടെ സമഗ്രവും സമൂലവുമായ പരിഷ്കരണം ഉണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശിപ്പിക്കലും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ നിയോഗിച്ച മൂന്നു കമ്മിറ്റികളുടെ ഇടക്കാല റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അവരുടെ നിർദേശങ്ങളടങ്ങിയ അന്തിമറിപ്പോർട്ട് ഉടൻ ലഭിക്കും. ഇതനുസരിച്ചുള്ള മാറ്റങ്ങളാണ് വരുത്തുക. കലാലയത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ വിദ്യാർഥികൾക്ക് കഴിയണം. സംരംഭകരും ഗവേഷകരുമായി വിദ്യാർഥികൾ മാറണമെന്നും മന്ത്രി പറഞ്ഞു.
കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സെന്റിനറി വീഡിയോ പ്രകാശിപ്പിച്ചു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ ലിസി മാത്യു, മാനേജർ ഡോ. വിനിത സിഎസ്ടി, ഡോ. സജിമോൾ എം അഗസ്റ്റിൻ, സി എസ് ജോവിറ്റ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..