22 October Tuesday

ജാനകിക്കാട് കാട്ടുപോത്തിറങ്ങി; ജനം ഭയത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കുറ്റ്യാടി > മരുതോങ്കരയിലെ ജാനകിക്കാട് ഇക്കോ- ടൂറിസം പദ്ധതി മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഭീഷണിയാവുന്നു. പശ്ചിമഘട്ട വനാന്തരങ്ങളിൽ നിന്നുമാണ് കാട്ടുപോത്ത്‌ ഇറങ്ങിയത്‌. രണ്ട്‌ കാട്ടുപോത്താണ്‌ ഇറങ്ങിയിട്ടുള്ളതെന്ന്‌ നാട്ടുകാർ പറയുന്നു. സ്‌കൂൾ കുട്ടികൾ പോകുന്ന വഴിയിലാണ്‌ കാട്ടുപോത്തിനെ കണ്ടത്‌.

വംശനാശം നേരിടുന്ന അമൂല്യവ്യക്ഷങ്ങളും ഔഷധചെടികളും ,അടിക്കാടുകളും ,പൂമ്പാറ്റകളും, പക്ഷികളും നിറഞ്ഞ പ്രകൃതി ഭംഗിയുള്ള വനാന്തര പ്രദേശമായ ജാനകിക്കാടിൽ വിനോദ സഞ്ചാരത്തിനും, ഗവേഷണങ്ങൾക്കായും നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.

എന്നാൽ കാട്ടുപോത്തിറങ്ങിയതോടെ പരിസര പ്രദേശത്തെ കുടുംബങ്ങളും സഞ്ചാരികളും ഭയത്തിലാണ്‌.
 


പ്രധാന വാർത്തകൾ
 Top