21 August Wednesday

വോട്ട‌് നമ്മുടെ അധികാരം: മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019


കൊച്ചി
വോട്ട് നമ്മുടെ അവകാശം മാത്രമല്ല,  അധികാരമാണെന്ന‌് നടൻ മമ്മൂട്ടി. നമുക്ക‌് അധികാരം പ്രയോഗിക്കാൻ കിട്ടുന്ന അവസരമാണെന്നും അത‌് ആത്മാർഥതയോടെ കൃത്യമായി നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പനമ്പിള്ളിനഗർ ജിഎച്ച‌്എസ‌്എസിലെ 105–-ാം ബൂത്തിൽ വോട്ട‌് ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

സ്ഥാനാർഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട‌് ചെയ്യുന്നത്. സ്ഥാനാർഥികളിൽ  വേണ്ടപ്പെട്ടവരും സഹപ്രവർത്തകരും പരിചയക്കാരുമുണ്ട‌്. ഇവർ രണ്ടുപേരും (പി രാജീവും ഹൈബി ഈഡനും) എനിക്ക‌് വേണ്ടപ്പെട്ടവരാണ‌്. എനിക്ക് ഒരു വോട്ടേയുള്ളു. അത് ഒരാൾക്ക് ചെയ്യുന്നത‌് ഏതെങ്കിലും തീരുമാനത്തിന്റെയോ കാരണത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും. പക്ഷെ, വോട്ട‌് ചെയ്യാതിരിക്കരുതെന്നും മമ്മുട്ടി പറഞ്ഞു. ഭാര്യ സുൾഫത്തും വോട്ട‌് ചെയ്യാനെത്തിയിരുന്നു. പി രാജീവും ഹൈബിയും മമ്മൂട്ടിക്കൊപ്പം പോളിങ‌് ബൂത്തിൽ എത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top