28 November Sunday

കൈവിടില്ല, കനിവിന്റെ കാവലിൽ വർഗീസും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

സിപിഐ എം കീഴ്മാട് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ മണിശേരി വർഗീസിന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറുന്നു


ആലുവ
കീഴ്മാട് പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള മണിശേരി വർഗീസും കുടുംബവും ഇനി കനിവിന്റെ തണലിൽ. സിപിഐ എം കീഴ്മാട് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിച്ചു. ഏഴ് ലക്ഷം ചെലവഴിച്ച് 600 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചത്‌. 


 

നാൽപ്പത്‌ കൊല്ലം കെഎസ്ആർടിസി ആലുവ ക്യാന്റീൻ തൊഴിലാളിയായിരുന്നു വർഗീസ്‌. ഭാര്യയും മൂന്നു പെൺമക്കളും മകനുമടങ്ങുന്ന കുടുംബം താൽക്കാലികമായി നിർമിച്ച ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. നേരത്തേയുണ്ടായിരുന്ന വീട്‌  ഇടിഞ്ഞുവീഴാറായതോടെയാണ്‌ സമീപത്ത്‌ ഷെഡ്‌ നിർമിച്ച് താമസം മാറിയത്. ഇതറിഞ്ഞാണ്‌ സിപിഐ എം പ്രവർത്തകർ കനിവിന്റെ ഭവനമൊരുക്കിയത്‌. കോവിഡ് പ്രതിസന്ധി അതിജീവിച്ചാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. ഹാളും കിടപ്പുമുറികളും അടുക്കളയും ശുചിമുറിയും ഉൾപ്പെടുന്നതാണ് വീട്. ‘ഒരു ലോക്കൽ കമ്മിറ്റി ഒരു വീട്’ എന്ന സിപിഐ എം ക്യാമ്പയിന്റെ ഭാഗമായി നിർമിച്ച 123–--ാമത് വീടാണിത്. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ എ രമേശ്‌ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി സലിം, ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എ ബഷീർ, എം ജെ ടോമി, ഒ വി ദേവസി, കീഴ്മാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി ലാലു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top