20 September Friday

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ അന്നദാനമണ്ഡപത്തിന്‌ 4 കോടി

പ്രത്യേക ലേഖകൻUpdated: Saturday Aug 24, 2019


കൊച്ചി
കാലടി തിരുവൈരാണിക്കുളം  ക്ഷേത്രത്തിൽ ബഹുനില അന്നദാന മണ്ഡപം നിർമിക്കാൻ ടൂറിസംവകുപ്പ് നാലുകോടി രൂപയുടെ ഭരണാനുമതി നൽകി. മൂന്നു നിലകളിലായി 48455 ചതുരശ്ര അടി വലുപ്പത്തിലാണ്‌ കെട്ടിടം നിർമിക്കുക. വിവാഹസദ്യ നടത്തുന്നതിന്‌ വിശാലമായ ഊട്ടുപുരയും തീർഥാടകർക്ക്‌ താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും.

മൂന്നു ഘട്ടങ്ങളായാണ്‌ നിർമാണം. ഒന്നും രണ്ടും ഘട്ടങ്ങളിൽ  അന്നദാനമണ്ഡപം, അടുക്കള, ഊട്ടുപുര, കൈകഴുകാനുള്ള സൗകര്യം, കക്കൂസ്‌–-കുളിമുറി  എന്നിവ ഉൾപ്പെടും. ഒന്നാംനിലയിലാണ്‌ ഊട്ടുപുരയും അതിഥിമുറികളും. രണ്ടാംനിലയിൽ വിശാലമായ ഓഡിറ്റോറിയം. മണ്ഡപത്തിൽ 800 പേർക്ക്‌ ഇരിക്കാനും ഭക്ഷണശാലയിൽ ഒരേസമയം 500 പേർക്ക്‌ ഇരിക്കാനുള്ള സൗകര്യവുമുണ്ടാകും.

ശിവ–--പാർവതി ക്ഷേത്രത്തിൽ ധനുമാസത്തെിലെ തിരുവാതിരനാൾ മുതൽ 12 ദിവസം നടക്കുന്ന  ഉത്സവത്തിന്‌  പതിനായിരക്കണക്കിനുപേർ എത്താറുണ്ട്‌. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെ അന്നദാനം പ്രധാന വഴിപാടാണ്‌. ദിവസം പതിനയ്യായിരത്തോളം പേർ പങ്കെടുക്കാറുണ്ട്‌.


പ്രധാന വാർത്തകൾ
 Top