21 September Monday

ഉദ്യോഗസ്ഥ യോഗങ്ങൾക്ക്‌ വെർച്വൽ വേദി ; തുടക്കം ധനവകുപ്പിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020


സ്വന്തം ലേഖകൻ
സമ്മേളന ഹാളിൽ കൂടിയിരുന്നുള്ള ഉദ്യോഗസ്ഥ യോഗ നടപടികൾക്കും‌ ഇനി വെർച്വൽ വേദി. ധനവകുപ്പിലാണ്‌‌ ആദ്യപരീക്ഷണം. സെക്രട്ടറിയറ്റിലെ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ചർച്ചയ്‌ക്ക്‌ വീഡിയോ കോൺഫറൻസിങ്‌ സംവിധാനം ഉപയോഗിക്കാൻ തീരുമാനമായി. വീഡിയോ കോൺഫറൻസിനായി വകുപ്പിൽ ഏകീകൃത സംവിധാനം ഏർപ്പെടുത്തി.

ഇതിനായി ഉദ്യോഗസ്ഥർക്ക്‌ സ്ഥിരലഭ്യത ഉറപ്പുള്ള ഇന്റർനെറ്റ്‌ കണക്ഷനും ഹെഡ്‌ഫോണും മൈക്കുമുള്ള ലാപ്‌‌ടോപ് അല്ലെങ്കിൽ  വെബ്‌ക്യാം, ഹെഡ്‌ഫോൺ, മൈക്ക്‌ സൗകര്യങ്ങളുള്ള ഡെസ്‌ക്ക്‌‌ ടോപ് ലഭ്യമാക്കിയിട്ടുണ്ട്‌. കോൺഫറൻസിൽ‌ പങ്കെടുക്കേണ്ടവർക്കുള്ള ലിങ്കും അതാത്‌ ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കും. ധനകാര്യ (ഐടി -സോഫ്‌റ്റ്‌വെയർ) വകുപ്പ്‌ ഡയറക്ടർക്കാണ്‌ പദ്ധതി ഏകോപന ചുമതല.

കോവിഡ്‌ പശ്ചാത്തലത്തിലാണ്‌ ധന വകുപ്പിലെ പുതിയ ശ്രമം. വിജയിച്ചാൽ മറ്റ്‌ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. ബജറ്റിലെ ചെലവുചുരുക്കൽ നിർദേശങ്ങളുടെ തുടർച്ചയായി, ഭരണ നടത്തിപ്പിലെ‌ ചെലവു കുറയ്ക്കൽ നടപടികളും ശക്തമാക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചിരുന്നു. കാസർകോടുമുതലുള്ള ഉദ്യോഗസ്ഥർ യോഗത്തിന്റെ പേരിൽ തിരുവനന്തപുരത്ത്‌ എത്തേണ്ട സ്ഥിതി വലിയതോതിൽ ആളും അർഥവും സമയവും നഷ്ടപ്പെടുത്തുന്നുവെന്നും ധനമന്ത്രി ചുണ്ടിക്കാട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top