20 September Friday

പാലാരിവട്ടം മേല്‍പ്പാലത്തിലെ ടാറിങ‌് ഇന്ന‌് പൂര്‍ത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


കൊച്ചി
നിർമാണത്തിലെ ക്രമക്കേടുകളെ തുടർന്ന് അറ്റകുറ്റപ്പണി നടത്തുന്ന പാലാരിവട്ടം മേൽപ്പാലത്തിലെ ടാറിങ‌് ജോലികൾ വ്യാഴാഴ‌്ച വൈകിട്ടോടെ പൂർത്തിയാകുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ‌്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള (ആർബിഡിസികെ) ഉദ്യോഗസ്ഥർ അറിയിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ജൂൺ ഒന്നോടെ പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത‌്. പാലം നിർമാണത്തിന് ഉപയോഗിച്ച സിമന്റ‌്,  കമ്പി, ടാറിങ‌്‌ എന്നിവയുടെ സാമ്പിൾ പരിശോധനാഫലം ഇനിയും ലഭ്യമായിട്ടില്ല. ബുധനാഴ‌്ച ലഭിക്കുമെന്ന് വിജിലൻസ്  പറഞ്ഞിരുന്നെങ്കിലും ചില പരിശോധനകൂടി  പൂർത്തിയാക്കാനുള്ളതിനാലാണ‌് ലാബ് റിപ്പോർട്ട് വൈകുന്നതെന്ന് പ്രത്യേക വിജിലൻസ് സംഘം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top