27 May Wednesday

ആഭ്യന്തര വിജിലൻസ്‌ കൂടുതൽ സ്ഥാപനങ്ങളിലേക്ക്‌

റഷീദ‌് ആനപ്പുറംUpdated: Monday Mar 23, 2020



സംസ്ഥാനത്തെ കൂടുതൽ സർക്കാർ വകുപ്പുകളിലും  പൊതുമേഖലാ സ്ഥാപനങ്ങളിലും ദേവസ്വം ബോർഡുകളിലും  എസ്‌പിയുടെ നേതൃത്വത്തിൽ ആഭ്യന്തര വിജിലൻസ്‌ വിഭാഗം രൂപീകരിക്കും. വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ ഡയറക്ടർ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ നിർദേശം കൈമാറി.

സർക്കാർ വകുപ്പുകളിലെ അഴിമതി നിർമാർജനം ചെയ്യാൻ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസിന്‌ നിർദേശം നൽകിയിരുന്നു.
റവന്യൂ, തദ്ദേശഭരണം, പൊതുമരാമത്ത്‌, മൈനിങ്‌ ആൻഡ്‌ ജിയോളജി, രജിസ്‌ട്രേഷൻ, ചരക്കുസേവന നികുതി വകുപ്പ്‌, ഗുരുവായൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ്‌ തുടങ്ങിയ  സ്ഥാപനങ്ങളുടെ പട്ടിക വിജിലൻസ്‌ ഡയറക്ടർ അനിൽകാന്ത്‌ കൈമാറിയ റിപ്പോർട്ടിലുണ്ട്‌.

നിലവിൽ  തിരുവിതാംകൂർ ദേവസ്വം ബേർഡ്‌, കെഎസ്‌ഇബി, പിഎസ്‌സി, സിവിൽ സപ്ലൈസ്‌, എക്‌സൈസ്‌, കെഎസ്‌ആർടിസി, സഹകരണ വകുപ്പ്‌, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ എന്നിവിടങ്ങളിൽ എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിജിലൻസ്‌ വിഭാഗം പ്രവർത്തിക്കുന്നുണ്ട്‌.  ആരോഗ്യ വകുപ്പിൽ താമസിയാതെ നിലവിൽ വരും. മറ്റു ചില വകുപ്പുകളിൽ അതേ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആഭ്യന്തര വിജിലൻസ്‌ വിഭാഗമുണ്ട്‌. അവിടങ്ങളിൽ പൊലീസ്‌ നേതൃത്വത്തിലുള്ളത്ര പ്രവർത്തനം കാര്യക്ഷമമല്ല.


പ്രധാന വാർത്തകൾ
 Top