21 February Friday

മുനീറിന്റെ ഉപവാസത്തിൽ മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


കോഴിക്കോട്‌
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ്‌  എം കെ മുനീർ നടത്തിയ ഉപവാസ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‌  അഭിനന്ദനം.  പ്രമുഖ അഭിഭാഷക ദീപിക സിങ്‌ രജാവത്താണ്‌ മുനീറിന്റെ  സമരവേദിയിൽ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലും മുഖ്യമന്ത്രിയുടെ പ്രവർത്തനവും പ്രശംസിച്ചത്‌.  

നിയമത്തിനെതിരെ ആദ്യമായി പ്രമേയം അവതരിപ്പിച്ചത്‌ കേരള നിയമ സഭയാണെന്ന്‌ ദീപിക പറഞ്ഞു. തുടർന്ന്‌  സുപ്രീംകോടതിയിലും സിഎഎക്കെതിരെ  ഹർജി നൽകി. സ്‌കൂളുകളിൽ കുട്ടികൾ ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അദ്ദേഹം ഈ നടപടികൾ കൈക്കൊണ്ട ശേഷമാണ്‌ മറ്റ്‌ സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടർന്നതെന്നും ദീപിക പറഞ്ഞു. 

കോഴിക്കോട്‌ കടപ്പുറത്ത്‌ കഴിഞ്ഞ ദിവസമായിരുന്നു  ഉപവാസ സമരം. യുഡിഎഫ്‌ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.  കഠ്‌വ പെൺകുട്ടിയുടെ നീതിക്കായി പോരാടിയ അഭിഭാഷകയാണ്‌  ദീപിക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top