കൊച്ചി
ബിപിസിഎൽ വിൽക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ചിത്രപ്പുഴ മുതൽ കുഴിക്കാട് ഐആർഡിപി ഗേറ്റുവരെ വെള്ളിയാഴ്ച വൈകിട്ട് നാലിന് സംരക്ഷണ മതിൽ തീർക്കും. തുടർന്ന് റിഫൈനറി ഗേറ്റിന് സമീപം പ്രതിഷേധയോഗം ചേരും. കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ബിപിസിഎൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സംരക്ഷണ മതിലിൽ പങ്കെടുക്കുന്ന കമ്മിറ്റികളുടെ ക്രമീകരണം ചുവടെ.
ചിത്രപ്പുഴ പള്ളി ജങ്ഷൻ മുതൽ ചിത്രപ്പുഴ പാലം കിഴക്കേ അറ്റംവരെ തിരുവാങ്കുളം ലോക്കൽ കമ്മിറ്റി. തുടർന്ന് ഇരുമ്പനം, മരട് വെസ്റ്റ് , മരട് ഈസ്റ്റ്, ടാങ്കർ ലോറി വർക്കേഴ് യൂണിയൻ. ടാങ്കർലോറി വർക്കേഴ്സ് യൂണിയൻ ഓഫീസ് മുതൽ ഐഒസിവരെ മുളന്തുരുത്തി ഏരിയ കമ്മിറ്റി. ഐഒസി മുതൽ പിഡിപിപി ഗെയിറ്റുവരെ എരൂർ നോർത്ത്, എരൂർ സൗത്ത്, തൃപ്പൂണിത്തുറ ഈസ്റ്റ്, തൃപ്പൂണിത്തുറ വെസ്റ്റ്, തൃപ്പൂണിത്തുറ സൗത്ത് എൽസികൾ. പിഡിപിപി മുതൽ സമരപ്പന്തൽവരെ അമ്പലമേട് എൽസി. സമരപന്തൽ മുതൽ സ്റ്റെർലിങ് ഗ്യാസ് വരെ കമ്പനി ഫാക്ട് സിഡി എൽസി. സ്റ്റെർലിങ് ഗ്യാസ് മുതൽ ഐഎൻടിയുസി ഓഫീസുവരെ വൈറ്റില ഏരിയ കമ്മിറ്റി, ഐഎൻടിയുസി മുതൽ അമാസ് പാലംവരെ കളമശേരി ഏരിയ കമ്മിറ്റി, അമാസ് മുതൽ ഐആർഇപിവരെ കോലഞ്ചേരി ഏരിയ കമ്മിറ്റി.